
കൊച്ചി: ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിലെ നറുക്കെടുപ്പിൽ ഒരു കിലോ സ്വർണത്തിന്റെ ബമ്പർ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. ഹൈദരാബാദ്, നാഗ്പൂർ, കട്ടക്ക്, കാൺപൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. 48 നഗരങ്ങളിലായി 135 സമ്മാനങ്ങളും പ്രഖ്യാപിച്ചു.
ഒക്ടോബർ 15 ന് ആരംഭിച്ച ഐ.ജെ.എസ്. എഫ് 23 നവംബർ 26 വരെ നീണ്ടുനിന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് 11 കോടി രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും.
നറുക്കെടുപ്പിന്റെ മുഴുവൻ പ്രക്രിയയും സുതാര്യമായാണ് നടത്തിയതെന്ന് ജി.ജെ.സി ഡയറക്ടറും ഐ.ജെ.എസ്.എഫ് കൺവീനറുമായ ദിനേശ് ജെയിൻ പറഞ്ഞു.