
കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന ജുവലറി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് . മൂന്നുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിക്ഷേപമായി സ്വീകരിച്ച സ്വർണവും പണവും എത്രയും വേഗം തിരിച്ചു നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.