
കൊച്ചി: പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ പി.എൻ.ബി മെറ്റ്‌ലൈഫ് നടപ്പു സാമ്പത്തിക വർഷം വ്യക്തിഗത ക്ലെയിമുകളിൽ 99.06 ശതമാനവും ഗ്രൂപ് ക്ലെയിമുകളിൽ 99.70 ശതമാനവും സെറ്റിൽമെന്റുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. കൊച്ചിയിൽ 100 ശതമാനം ക്ലെയിം സെറ്റിൽമെന്റാണുള്ളത്.
പ്രാരംഭ വില്പന മുതൽ വില്പനാന്തര സേവനം വരെയുള്ള കാര്യങ്ങളിൽ മികച്ച ഉപഭോക്തൃ സേവനങ്ങളാണ് നൽകുന്നത്. റിട്ടയർമെന്റ്, പരിരക്ഷ, കുട്ടികളുടെ ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ദീർഘകാല സമ്പാദ്യം തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പദ്ധതികളും സേവനങ്ങളുമാണ് കമ്പനി നൽകുന്നത്.