
കൊച്ചി: രാജ്യത്തെ മുൻനിര വൈദ്യുതി കമ്പനിയായ ടാറ്റ പവറിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ആറാമത്തെ കമ്പനിയാണ് ടാറ്റ പവർ. നടപ്പുവർഷം ടാറ്റ പവറിന്റെ ഓഹരി വിലയിൽ 56.8 ശതമാനം വർദ്ധനയുണ്ടായി.
2027 സാമ്പത്തിക വർഷത്തോടെ 60,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റ പവർ ഒരുങ്ങുന്നത്. ഇതിൽ 45 ശതമാനവും പുനരുപയോഗ ഊർജ്ജ മേഖലയിലായിരിക്കും. ടാറ്റ പവറിന് നിലവിൽ 5.5 ജിഗാവാട്ടിന്റെ ഹരിത ഇന്ധന പദ്ധതികളുണ്ട്. 2030 ഓടെ ഇത് 20 ജിഗാവാട്ടായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.