java

കൊച്ചി: കേരളത്തിലെ ജാവ യെസ്ഡി മോട്ടോർസൈക്കിൾ ഉടമകൾക്കായി കൊച്ചിയിൽ 14മുതൽ 17വരെ മെഗാ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 20192020 മോഡൽ ജാവ, യെസ്ഡി മോട്ടോർ സൈക്കിൾ ഉടമകൾക്ക് പങ്കെടുക്കാം. പ്രമുഖ വിതരണക്കാരായ മോട്ടുൽ, ആമറോൺ, സിയറ്റ് ടയർ തുടങ്ങിയ ബ്രാൻഡുകളുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ്.

സർവീസ് ക്യാമ്പിൽ പങ്കെടുക്കുന്ന വാഹന ഉടമകൾക്ക് മോട്ടോർസൈക്കിളിന്റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്റി ലഭ്യമാക്കും. എക്‌സ്‌ചേഞ്ച്, ബൈബാക്ക് താൽപര്യം ഉളള ഉപഭോക്താക്കൾക്ക് അതിനുള്ള അവസരം ക്യാമ്പിൽ ഒരുക്കും. താൽപ്പര്യമുള്ള ഉടമകൾക്ക് നവീകരണ പ്രക്രിയ സുഗമമാക്കാൻ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു. ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യൻ നഗരങ്ങളിലും ക്യാമ്പുകളുണ്ടാകും.