
പതിനെട്ടാം പടിയിൽ മാത്രമല്ല ശബരിമല ഡ്യൂട്ടി ചെയ്യാൻ സ്വമേധയാ സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരുപാടുപേർ പൊലീസ് സേനയിലുണ്ട്. അങ്ങനെയുള്ള ഒരു ഇരുനൂറുപേരെ പതിനെട്ടാം പടി ഡ്യൂട്ടിക്കു മാത്രമായി നിയോഗിക്കണം. പടിയുടെ ഇരുവശവുമായി ഓരോരുത്തർ വീതം 36 പേർ നിന്ന് തീർത്ഥാടകരെ കയറ്റി വിടണം. പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയുമൊക്കെ ആ തിരക്കിൽ കൈകളിൽ കോരിയെടുത്തു
കയറ്റിവിടാൻ പ്രാപ്തരായവരായിരിക്കണം. അതായത് നല്ല കായിക ബലം ഉള്ളവരായിരിക്കണം. ഓരോ മണിക്കൂർ ഇടപെട്ട് ഈ പൊലീസുകാരെ
റൊട്ടേറ്റ് ചെയ്യണം . അപ്പോൾ അവർക്കും തളരാതെ വിശ്രമിച്ച് ഡ്യൂട്ടി ചെയ്യാൻ കഴിയും. ശരണം വിളിയുമായി എത്തുന്ന ഭക്തജനങ്ങളെ പരമാവധി
സഹായിക്കാൻ സന്മനസുള്ളവരായിരിക്കണം തിരക്ക് നിയന്ത്രിക്കുന്ന ഡ്യൂട്ടിയിൽ ഉണ്ടാവേണ്ടത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വലിയ തിരക്കുണ്ടാകുന്ന സാഹചര്യത്തിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വൈകിക്കൂട. നമ്മുടെ അതിഥികളായി എത്തുന്നവരാണല്ലോ അവർ. ഇപ്പോൾ ശബരിമലയിൽ നിന്നു കേൾക്കുന്ന വാർത്തകൾ അത്ര സന്തോഷകരമല്ല. അനിഷ്ഠസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത കാട്ടിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും.അതിനു അവസരമൊരുക്കരുത്.
(പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന
പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് )