bob-logo

മുംബയ്: ബാങ്ക് ഒഫ് ബറോഡ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകൾക്കായി ബി.ഒ.ബി പരിവാർ അക്കൗണ്ട് അവതരിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഗ്രൂപ്പ് ചെയ്യുന്ന പദ്ധതിയാണിത്. പരിവാർ അക്കൗണ്ടിൽ കുറഞ്ഞത് രണ്ട് പേരെയും പരമാവധി ആറ് അംഗങ്ങളെയും ഉൾപ്പെടുത്താം. യോഗ്യരായ കുടുംബാംഗങ്ങളിൽ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ, , മരുമക്കൾ എന്നിവരും ഉൾപ്പെടുന്നു. നിരവധി ആനുകൂല്യങ്ങളാണ് ഇതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്ന് ചീഫ് ജനറൽ മാനേജർ രവീന്ദ്ര സിംഗ് നേഗി പറഞ്ഞു.