
കൊച്ചി: ഉയർന്ന ആഭ്യന്തര പലിശ നിരക്കും കയറ്റുമതിയിലെ മാന്ദ്യവും മറികടന്ന് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) വളർച്ച ക്രിയാത്മകമായി തുടരുമെന്ന് ആക്സിസ് ബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിയൽ എസ്‌റ്റേറ്റ്, കോർപ്പറേറ്റ് മൂലധനം എന്നിവയിലെ തിരിച്ചു വരവ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ അ ടക്കമുള്ള ഘടനാപരമായ സ്വാധീനങ്ങൾ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും ആക്സിസ് ബാങ്ക് പറയുന്നു.