glister

കൊച്ചി: ആംവേ ഇന്ത്യ പുതിയ ഗ്ലിസ്റ്റർ മൾട്ടി ആക്ഷൻ ടൂത്ത് പേസ്റ്റ് പുറത്തിറക്കി. സസ്യാധിഷ്ഠിത ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്ലിസ്റ്റർ മൾട്ടിആക്ഷൻ ടൂത്ത് പേസ്റ്റ്. സോർബിറ്റോൾ, ഗ്ലിസറിൻ തുടങ്ങിയ ചേരുവകളോടെ അതീവ സൂക്ഷ്മതയോടെയാണ് ഇവയുടെ നിർമ്മിതി. അവശ്യ ധാതുക്കളുടെ പുനർനിക്ഷേപത്തെ സഹായിക്കുന്ന റെമിനാക്ട് ടിഎം സാന്നിധ്യം പല്ലുകൾ നശിക്കുന്നതിൽനിന്ന് പ്രതിരോധിക്കുന്നു. ഗ്ലിസ്റ്റർ മൾട്ടിആക്ഷൻ ടൂത്ത് പേസ്റ്റിലെ കർപ്പൂരത്തുളസി തൈലം ന്യൂട്രിലൈറ്റ് അംഗീകൃതമായത് ശ്വാസത്തിന്റെ പുതുമ നിലനിർത്താൻ സഹായിക്കുന്നു.