
കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ അമൂല്യ രത്‌നങ്ങളുടെ ശേഖരവുമായി 'മൈൻ ഡയമണ്ട് ഫെസ്റ്റിവൽ' ആരംഭിച്ചു. ഡമയണ്ടിന്റെ മൂല്യത്തിൽ 25 ശതമാനം വരെ ആകർഷകമായ ഇളവും പഴയ മൈൻ വജ്രാഭരണങ്ങൾ മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുമ്പോൾ നൂറ് ശതമാനം മൂല്യവും ഇതിലൂടെ ലഭിക്കും. ജനുവരി 14 വരെയാണ് ഫെസ്റ്റിവൽ. ഡെൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജനുവരി അഞ്ച് മുതൽ ഫെബ്രുവരി 11 വരെയാണ് ഫെസ്റ്റിവൽ.
ചാരുതയോടെയും വളരെ പ്രത്യേകമായും നിർമ്മിക്കുന്ന വജ്രാഭരണങ്ങൾ ഉപഭോക്താക്കൾക്ക് അവിസ്മരണീയവുമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്ന് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു