തൊടുപുഴ:ജെ.സി.ഐ.തൊടുപുഴ ഗോൾഡന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷവും ഭരണസമിതി അംഗങ്ങളുടെ സ്ഥാനരോഹണവും നടന്നു. ജെ.സി.ഐ.സോൺ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ടി.ആർ. ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അഭിജിത് പരമേശ്വർ അധ്ദ്ധ്യക്ഷനായി.സെക്രട്ടറി ബിനീഷ് .എസ്, പ്രോഗ്രാം ഡയറക്ടർ ആനന്ദ്.എൻ.നായർ, വനിതാ വിഭാഗം ചെയർപേഴ്‌സൺ ശ്രീദേവി അഭിജിത്, പാസ്റ്റ് പ്രസിഡന്റ്മാരായ അനിൽ .എസ്.കോയിക്കൽ, അനൂപ് അരവിന്ദ്, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഭിജിത്ത് പരമേശ്വർ(പ്രസിഡന്റ്) ബിനീഷ്.എസ് (സെക്രട്ടറി ) കൃഷ്ണകുമാർ(ട്രഷറർ) ശ്രീദേവി.കെ (ജേസിററ്റ് ചെയർപേഴ്‌സൺ) ഹരിനാരായണൻ ആനന്ദ് (ജെ. ജെ. ചെയർമാൻ ) എന്നിവർ അടങ്ങുന്ന ഭരണ സമിതിയെ തിരഞ്ഞെടുത്തു.