തൊടുപുഴ: അഴിമതിയും ധൂർത്തും നിമിത്തം വൈദ്യുതി രംഗത്തെ അധികചെലവിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കേരള സർക്കാരിന്റെ വൈദ്യുതി നയത്തിലും ചാർജ് വർദ്ധനവിലും സബ്‌സിഡി സമ്പ്രദായം നിറുത്തലാക്കുന്നതിലും കേന്ദ്രനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിലും പ്രതിഷേധിച്ച് വൈദ്യുതി ഉപഭോക്തൃസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിലെ വൈദ്യുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ സമരം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ ജെയിംസ് കോലാനി, ടി.പി. വർഗീസ്, നേതാക്കളായ അഡ്വ. ആൽബർട്ട് ജോസ്, എൻ. വിനോദ്കുമാർ, ജോസ് ചോപ്പുങ്കൽ, പി.വി. അച്ചാമ്മ, വി.എസ്. മുഹമ്മദ്, തൊമ്മൻകുത്ത് ജോയി, എം.എൻ. അനിൽ, ക്ലീറ്റസ് മണക്കാട്, സജിമോൻ പി.കെ., പി.ഡി. ജോസ്, സെബാസ്റ്റ്യൻ എബ്രാഹം എന്നിവർ സംസാരിച്ചു.