ഇടുക്കി: ലിംഗാധിഷ്ടിത വിവേചനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നയി ചേതന2.0 ലോഗോ പ്രകാശനകർമ്മം ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. കാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഏകദിന പരിശീലനം നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ആശ ബെന്നി പ്രവർത്തന നിർദ്ദേശങ്ങൾ ജൻഡർ ടീം അംഗങ്ങൾക്ക് നൽകി. കാമ്പയിനിന്റെ ഭാഗമായി നാല് ആഴ്ചകളിലായി സി. ഡി. എസ്., എ. ഡി. എസ്., അയൽക്കൂട്ടതലത്തിലും, ജൻഡർ റിസോഴ്‌സ് സെന്റർ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്ക് ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ഐ എസ്, സ്‌നേഹിതാ കൗൺസിലർമാരായ സരളമ്മ ബി, വിനോജി ടി. കെ. എന്നിവർ നേതൃത്വം നൽകും.