തേക്കടി: : ഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള യാത്ര പത്തുമ്പോൾ അത് തേക്കടിയുടെ വികസനക്കുതിപ്പിന് കളമൊരുക്കുമെന്ന് പ്രതീക്ഷ. ഡിസംബർ 12ന് മന്ത്രിസഭായോഗം നടക്കുന്നത് തേക്കടിയിലാണ് എന്നതാണ് പ്രതീക്ഷകൾ വാനോളമുയരാൻ കാരണമായത്. നവ കേരള യാത്ര ഡിസംബർ വണ്ടി പ്പെരിയാറിൽ എത്തുമ്പോൾ ഈ സന്ദേശയാത്രയുടെ ഭാഗമായി നടക്കുന്ന പൗരപ്രമുഖരുടെ യോഗത്തിൽ തേക്കടിയുടെ വളർച്ചയ്ക്ക് വേണ്ട നിർദേശങ്ങളും പദ്ധതികളും സമർപ്പിക്കും. തേക്കടിയിൽ ബാംബൂ ഗ്രോവിലാണ് മന്ത്രിസഭായോഗം ചേരുന്നത്.ടൂറിസം രംഗത്ത് തേക്കടിയുടെ നവീകരണത്തിന് വേണ്ട നടപടി കൈക്കൊള്ളുന്ന തരത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ടൂറിസം വകുപ്പ് മന്ത്രിക്ക് പ്രത്യകമായി സമർപ്പിക്കും. ഇക്കാര്യത്തിൽ പ്രത്യേക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.
തേക്കടിയുടെ കാനന സൗന്ദര്യവും തേക്കടി തടാകവും, ബോട്ടിങ്ങും, ആനസവാരിയുമായി അടിച്ചു പൊളിച്ച് ആസ്വദിക്കാൻ തേക്കടിയിലേക്ക് ടൂറിസ്റ്റുകളുടെ തിരക്കാണിപ്പോഴുള്ളത്.
സഞ്ചാരികൾക്ക് കൗതുക കാഴ്ചകളോരുക്കുകയും അതോടൊപ്പം വിദേശ ടൂറിസ്റ്റുകൾക്കും സ്വദേശ ടൂറിസ്റ്റുകൾക്കും ഒരുപോലെ കൗതുകവും താൽപര്യവുമുള്ള ആനസവാരി അടക്കമുള്ളവയെ കൂടുതൽ സൗകര്യങ്ങളേടെ വിപുലപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ടൂറിസം മേഖലയിലുള്ളവർ വച്ച് പുലർത്തുന്നത്.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയുടെ നവീകരണത്തിനും, വളർച്ചയ്ക്കും, ഉതകുന്ന തരത്തിലുള്ള ചർച്ചകളും, തീരുമാനങ്ങളും നവകേരളാ സദസിന്റെ ഭാഗമായി ഉണ്ടാകും ടൂറിസം വകുപ്പ് മന്ത്രി പ്രത്യേകിച്ച് തേക്കടിയുടെ നവീകരണത്തിന് ഊന്നൽ കൊടുക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിക്ക് പുതിയ കാലഘട്ടത്തിൽ ടൂറിസം വളർച്ചക്കുള്ള പ്രവർത്തനങ്ങളും, നിദ്ദേശങ്ങളും, ജനപ്രതിനിധികളും, സാംസ്‌കാരിക സാമൂഹിക പ്രവർത്തകരും നൽകും. അതാത് പ്രദേശത്തെ ടൂറിസം പ്രദേശങ്ങളുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങളും ഇവർ സമർപ്പിക്കും.