തൊടുപുഴ: മുവാറ്റുപുഴ -തേനി ഹൈവേയെന്ന സ്വപ്നം യാഥാർത്യമാക്കാൻ നവകേരള സദസ്സ് ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.പതിറ്റാണ്ടുകൾ പഴക്കമുള്ള തെക്കൻ തിരുവതാംകൂറും , വടക്കൻ തിരുവതാംകൂറും തമ്മിലുള്ള വേർതിരിവും പടയോട്ട വഴിയുമായിരുന്ന കോട്ട റോഡ് 100 മീറ്റർ വീതിയിൽ തുടക്കം മുതൽ ഒടുക്കം വരെ മുവാറ്റുപുഴയും, കട്ടപ്പനയുമടങ്ങുന്ന രണ്ട് മുനിസിപ്പാലിറ്റികളും ആയവന ,കല്ലൂർക്കാട്, കുമാരമംഗലം, കോടിക്കുളം , കരിമണ്ണൂർ , ഉടുമ്പന്നൂർ , വാഴത്തോപ്പ് തുടങ്ങിയ ഏഴ് പഞ്ചായത്തുകളും ബന്ധിപ്പിച്ച് കടന്നുപോകുന്ന നേർ രേഖയിലുള്ള റോഡാണ് . പി .ജെ ജോസഫ് പൊതുമരാമത്ത് മാന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച റോഡിന് ഇനിയും ശാപമോക്ഷമായിട്ടില്ല. മുവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ അതിർത്തി പെരുമാം കണ്ടം വരെ റോഡ് ആധുനിക നിലയിൽ പണിതെങ്കിലും ലെവൽ എടുത്തില്ലായെന്നതുൾപ്പെടെ നിരവധി ആക്ഷേപം നിലനിൽക്കുന്നു .ഒപ്പം പെരുംമാംകണ്ടം മുതൽ കോടിക്കുളം അതിർത്തി വരെ വ്യക്തികൾ ഭൂമി കൈവശം വച്ചിരിക്കുന്നതുമൂലം കൂട്ടിമുട്ടുന്നില്ലായെന്ന പ്രശ്‌നവും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ കൂട്ടായ ഇടപെടൽ ആവശ്യമാണ് . ഉടുമ്പന്നൂർ പരിയാരം കോട്ടക്കവലയിൽ നിന്ന് കഴുതപ്പാറ വഴി കേന്ദ്ര പദ്ധതി വിനിയോഗിച്ച് റോഡ് പൂർത്തികരിക്കാൻ ഡീൻ കുര്യാക്കോസ് എം. പി യുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ മെല്ലെ പോക്കും പെരുംമാംകണ്ടത്ത് റോഡ് കൂട്ടിമുട്ടാത്തതും ജനങ്ങളെ നിരാശരാക്കുകയാണ്. സ്ഥലം ഏറ്റെടുക്കേണ്ടതില്ലായെന്നും വഴി നേർരേഖയിലാണെന്നതും ,

നിവേദനം നൽകും

ചരിത്രപരമായ പ്രാധാന്യവും മുൻനിറുത്തി മൂവാറ്റുപുഴ തേനി ഹൈവേ പദ്ധതിയെ റവന്യൂ പൊതുമരാമത്ത് വകുപ്പുകൾ സംയോജിച്ച് പരിഹരിക്കണമെന്ന് മുവാറ്റുപുഴ തേനി സംസ്ഥാന ഹൈവേ ആക്ഷൻ
കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി നിവേദനം നൽകാനും തീരുമാനിച്ചു. ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ടി. ജി.ജി കൈമൾ , ജെയിംസ് എംബ്രാഹം, ജെയിംസ് ചാക്കോ , സെബാസ്റ്റ്യൻ മാത്യു, പൗലോസ് പടിഞ്ഞാറ, ജോഷി എടാട്ട് ,വിജയൻ പെരും മാംകണ്ടം , അശ്വതി മധു , സോമി പുളിയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.