നെയ്യശ്ശേരി : കേരള സർവീസ് പെൻഷനെസ്‌ഴ്‌സ് യൂണിയന്റെ നെയ്യശേരി യൂണിറ്റ് പെൻഷൻ ഭവൻ പ്രവർത്തനം ആരംഭിച്ചു . സ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ എൻ ചന്ദ്ര ബാബു നിർവഹിച്ചു . പൊതുസമ്മേളനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസമോൾ ഷാജി ഉൽദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് എൻ. ആർ .നാരായണൻ പതാക ഉയർത്തി. സെക്രട്ടറി വി വി പൗലോസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വോളിബോൾ താരം നെയ്യശേരി ജോസ്, മാതൃക കർഷകൻ മത്തായി മംഗളം കുന്നേൽ, കർഷക അവാർഡ് ജേതാവ് ബിനോയ് തോമസ് തോട്ടത്തിമാലിൽ, മാദ്ധ്യമ പ്രവർത്തകൻ സാബു നെയ്യശേരി, കവി തൊമ്മൻകുത്ത് ജോയ്, മാതൃക അദ്ധ്യാപിക വി എ ജെത്രൂത് എന്നിവരെ ആദരിച്ചു. പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി കെ മാണി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷേർലി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ടോമി മാത്യു, സാബു നെയ്യശേരി, ജില്ല വൈസ് പ്രസിഡന്റ് വി വി ഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗം എൻ എ ജെയിംസ്, എം. ജെ .ലില്ലി, മോളിക്കുട്ടി മാത്യു, സി വി ജോർജ്, എസ് .രാജീവ്, കെ ആർ പ്രഭാകരൻ നായർ എന്നിവർ പ്രസംഗിച്ചു . ടി കെ അബ്രഹാം നന്ദി പറഞ്ഞു.