vandiperiyar

പീരുമേട്: വണ്ടിപ്പെരിയാറിൽനടക്കുന്ന നവകേരള സദസ്സിന്റെ മൈതാനം, പന്തൽ എന്നിവയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സന്ദർശനം നടത്തി . വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ കൂടിയായിരുന്നു സന്ദർശനം. സുരക്ഷാക്രമീകരണങ്ങളും, വാഹന പാർക്കിങ്ങിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് , സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. മധുബാബു, വണ്ടിപ്പെരിയാർ എസ് .എച്ച് .ഒ. കെ. ഹേമന്തകുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.