പീരുമേട്: പെരുവന്താനംശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ ഉത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി താഴെമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ തന്ത്രി ഹരിദാസ് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണ ശർമ എന്നിവർ കൊടിയേറ്റി. ഇന്ന് പതിവ് പൂജകൾക്ക് ശേഷം വൈകീട്ട് 6.30ന് സംഗീതാർച്ചന, ഞായറാഴ്ച വൈകീട്ട് 7.30ന് കാവടി, ഹിടുംബൻ പൂജ. 8.30 ന് ഗാനമേള. തിങ്കളാഴ്ച രാവിലെ 8. 30ന് കാവടി ഊരി ചുറ്റൽ 11ന് ഉത്സവ ബലി. 12.30ന് ഉത്സവ ബലിദർശനം, ഉച്ചയ്ക്ക് 1.30ന് പ്രസാദമൂട്ട്. രാത്രി എട്ടിന് കാവടി വിളക്ക്. 8.30ന് കലാപരിപാടികൾ. ചൊവ്വാഴ്ച 10.30ന് കാവടിയാട്ടം. 12.30ന് കാവടി അഭിഷേകം. ഒന്നിന് പ്രസാദമൂട്ട്. വൈകീട്ട് 4.30ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്നും ചുഴുപ്പു പന്തലിലേക്ക്. വൈകീട്ട് 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന. 7.30 ന് അത്താഴപൂജ. പ്രസാദമൂട്ട്. 8.30 ന് നൃത്തം. 10 ന് പള്ളിവേട്ട. ബുധനാഴ്ച വൈകീട്ട് 6 ന്ആ റാട്ട് എഴുന്നള്ളിപ്പ്. 8 ന് ആറാട്ട് വരവ്. രാത്രി 8.30ന് ആറാട്ട് സദ്യ. 10 ന് നാടകം എന്നിവയാണ് പരിപാടികൾ.