അടിമാലി: നവകേരള സദസിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസിന്റെ മുന്നൊരുക്കങ്ങൾ ദേവികുളം നിയോജകമണ്ഡലത്തിൽ ആരംഭിച്ചു. ഡി.ഐ.ജി വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിപാടി നടക്കുന്ന വിശ്വദീപ്തി സ്‌കൂളിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ്, ഇടുക്കി ഡി.വൈ.എസ്.പി ജിൽസൺമാത്യു. അടിമാലി എസ്.എച്ച്.ഒ ക്ലീറ്റസ് ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു