jrc
പച്ചടിയെ മാലിന്യമുക്തമാക്കിയ ശ്രീനാരായണ എൽ പി സ്‌കൂൾ ജെ.ആർ.സി കുട്ടികൾ

കട്ടപ്പന: പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിലെ ലെ ജൂനിയർ റെഡ് ക്രോസ് കുട്ടികൾ സ്‌കൂളും പരിസരവും മാലിന്യമുക്തമാക്കി മാറ്റി.. ഓരോ ക്ലാസിൽ നിന്നും പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുകയും സ്‌കൂളിന്റെ ചുറ്റും പരിസരത്തുമുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും സ്‌കൂളിലെ ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും അടുത്ത ദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറാനായി സൂക്ഷിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ പി കെ ബിജു, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സുജാത എം ആർ, പി.ടി.എ സെക്രട്ടറി സതീഷ് , ജെ ആർ സി കൺവീനർ ആര്യ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.