ഉടമ്പന്നൂർ : കലാ കായിക സയൻസ് മത്സരങ്ങളിൽ ഉൾപ്പടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്ത പരിയാരം എസ്. എൻ. എൽ. പി സ്കൂളിന് നാടിന്റെ ആദരം.എൽ. എസ്. എസ് പൊതു പരീക്ഷയിലും, കല,കായിക,സയൻസ്, പ്രവർത്തി പരിചയ മേളകളിലും മികച്ച നേട്ടങ്ങളും, അറബിക് കലോത്സവത്തിൽ തൊടുപുഴ സബ്ജില്ലാതലത്തിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടി ഈ വർഷവും പരിയാരം എസ് എൻ എൽ പി സ്കൂൾ മികവ് തെളിയിച്ചിരിക്കുകയാണ്.ഈ വിജയം നാട് ഒന്നാകെ ഏറ്റെടുത്ത് കൊണ്ട് ഉടമ്പന്നൂർ ടൗണിൽ വിജയഘോഷ റാലിയും സ്കൂൾ ഓഡിറ്റോറിയത്തിൽ മഹാസമ്മേളനം നടത്തി. സ്കൂൾ മാനേജർ കെ ജി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എം ലതീഷ് ഉദ്ഘാടനംചെയ്തു. എ. ഇ. ഒ ഷീബ മുഹമ്മദ് അനുമോദന പ്രസംഗം നടത്തി.ഹെഡ്മാസ്റ്റർ രാജേഷ്രാജൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ സുലൈഖ സലിം, നൈസി ഡനിൽ, ജിജി സുരേന്ദ്രൻ,ജോൺസൺ എസ് കുര്യൻ,ശ്രീമോൾ ഷിജു,പി .ടി .എ പ്രസിഡന്റ് ബിനീഷ് ജോണി, മുൻ പി ടി എ പ്രസിഡന്റ് പി .എൻ നൗഷാദ്,പി .ടി .എ വൈസ് പ്രസിഡന്റ് അജോ ജോളി, ജോസൻ ജോണ് എന്നിവർ പ്രസംഗിച്ചു.