sandheep

കുടയത്തൂർ: മോദി ഭരണകാലത്ത് രാജ്യം പരിവർത്തനത്തിന്റെ പാതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.എൻ.ഡി.എ കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളപ്രയിൽ നടത്തിയ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാക്ക് തെറ്റി ഓടിയിരുന്ന വികസനത്തെ കൃത്യമായ ട്രാക്കിലാക്കിയാണ് രാജ്യം മുന്നോട്ടു പോകുന്നത്.കോടികളുടെ അഴിമതിയാണ് യു.പി.എ ഭരണകാലത്ത് നടന്നത്. മോദി ഭരണം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മുടങ്ങി കിടന്ന എല്ലാ പദ്ധതികളും എൻ .ഡി.എ സർക്കാർ പുനരാരംഭിച്ചു.കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് .കെ.യു.ബിജു അദ്ധ്യക്ഷനായി.
മേഖല സെക്ര.ടി.എച്ച്.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ്
ജില്ല ജനറൽസെക്രട്ടറി വിനോദ് നാരായണൻ, നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് ടി.കെ. ബിനോജ് ,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി.ഇ. കെ.ജ്യോതിഷ്‌കുമാർ, , വൈ .പ്രസിഡന്റ് . ഷിബു കെ.എൻ, മണ്ഡലം ജന സെക്ര. ഷിബു ജേക്കബ്, എം.ജി ഗോപാലകൃഷ്ണൻ,ചന്ദ്രൻവളകാലിൽ
പഞ്ചായത്ത് മെമ്പർമാരായ ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരൻ എന്നിവർ സംസാരിച്ചു.