prakash
ചെറുതോണി വ്യാപാര ഭവൻ ഹാളിൽ നടന്ന സിപിഐ ജില്ലാ നേതൃയോഗം ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: രാജ്യത്ത് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണം ആർ.എസ്.എസ് കേന്ദ്രത്തിൽ നിന്നും ഉള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു .
ചെറതോണി വ്യാപാര ഭവൻ ഹാളിൽ നടന്ന സി.പി.ഐ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് പ്രസിദ്ധീകരിക്കുന്നതിനെ ബി.ജെ.പി എതിർക്കുന്നു . ജാതി സെൻസസ് പ്രസിദ്ധീകരിച്ചാൽ രാജ്യത്ത് ബഹുഭൂരിപക്ഷവും പിന്നോക്ക വിഭാഗമാണെന്ന് ബോദ്ധ്യപ്പെടും.ഇന്ത്യയിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നല്കാൻ വി പി സിംഗ് ഗവൺന്മെന്റ് തീരുമാനിച്ചപ്പോൾ അതിനെതിരെ രാജ്യ വ്യാപക സമരം നടത്തിയവരാണ് ഈ കൂട്ടർ എന്നാ കാര്യം മറക്കരുത് .2024ലെ പൊതു തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ കോർപ്പറേറ്റ് ഫാസിസ്റ്റ് അജണ്ടയ്ക്കുള്ള തിരിച്ചടിയായിരിക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എം .കെ പ്രിയൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ .കെ ശിവരാമൻ, വി .കെ ധനപാൽ, ജയാ മധു, ജോസ് ഫിലിപ്പ്, പ്രിൻസ് മാത്യു എന്നിവർ സംസാരിച്ചു.