കുമളി:അമരാവതി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ യു പി എസ് റ്റി. മലയാളം മീഡിയം തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ചതിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 ന് സ്‌കൂളിൽ വച്ച് നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്‌കൂളിൽ ഹാജരാകേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.