yoga
നെഹൃയുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് മണക്കാട് എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീമുമായി സഹകരിച്ച് സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: വിദ്യാർത്ഥികളിലും യുവജനങ്ങളിലും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മണക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗപരിശീലന പരിപാടി സംഘടിപ്പിച്ചു. നെഹൃ യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവ ചേർന്ന് സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീമുമായി സഹകരിച്ചു നടത്തിയ പരിപാടി മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പാൽ ബിന്ദു പി, പി.ടി.എ പ്രസിഡന്റ് അനൂപ് തയ്യിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാമോൾ കെ.ആർ എന്നിവർ പ്രസംഗിച്ചു. ഡോ. ശ്രീലക്ഷ്മി ആർ. യോഗപരിശീലനത്തിന് നേതൃത്വം നല്കി.