തൊടുപുഴ: ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം വനഭൂമിയാക്കാനുള്ളഅസാധാരണ ഗസറ്റ് വിജ്ഞാപനം പിൻവലിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു.ഇടുക്കി മുഴുവൻ വനമാക്കാനുള്ള ആഗോള പദ്ധതിയുടെ ഭാഗമായി ചിന്നക്കനാലിൽ ആന പാർക്കും തേക്കടിയിൽ നിന്നും പട്ടണങ്ങളും ജനവാസമേഖലയുമായ ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അണക്കര, വണ്ടൻമേട്, കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തമ്പാറ, ചിന്നക്കനാൽ-ദേവികുളം, മൂന്നാർ പഞ്ചായത്തുവഴി മറയൂർ എത്തീ തമിഴ്‌നാട്ടിലെ ചിന്നാർ എത്തുന്ന ആനത്താര നിർമ്മിക്കണമെന്ന - വനം, പരസ്ഥിതി വാദികളുടെയും ആവശ്യത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോൾ ജനവാസമേഖലയായ റവന്യൂ ഭൂമി വനമാക്കി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതൊരു ദീർഘകാലപദ്ധതിയുടെ ഭാഗമാണ്.
ജില്ലയിൽ വ്യാപകമായി വന്യമൃഗങ്ങളെ കൃഷിയിടത്തിലും ജനവാസമേഖലയിലും സ്വര്യവിഹാരം നടത്താൻ ഫോറസ്റ്റ് വകുപ്പ് അനുവദിച്ചിരിക്കുന്നതിന്റെ ദുരിതം ജനങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയാണ്.ഈ ഉത്തരവ് നടപ്പാക്കാൻ ദേവികുളം ആർഡിഒ യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്തരവിനെക്കുറിച്ച് വനം മന്ത്രി നിലപാട് വ്യക്തമാക്കണം. ചില ജനപ്രതിനിധികൾ ജനവാസമേഖലയല്ലെങ്കിൽ വനമാക്കുന്നതിനു കുഴപ്പമില്ലായെന്ന നിലപാടിൽ ഉരുണ്ടു കളിക്കുന്നു. ഇത് ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.