തൊടുപുഴ: തൃക്കൈവെള്ള നേർച്ച ഫലംകണ്ടതിലെ ചാരിതാർത്ഥ്യത്തിലാണ് തൊടുപുഴ ശ്രീകൃഷ്സ്വാമി ക്ഷേത്രം അധികൃതർ. ഓയൂരിൽ കാണാതയ അബിഗേൽ സാറയുടെ തിരിച്ച് വരവിനായാണ് ക്ഷേത്രത്തിൽ തൃക്കൈവെണ്ണ നേർച്ച നടത്തിയത്. കുട്ടയിയ്ക്ക് ഒരു പോറൽപോലും ഏക്കാതെ മാതാപിതാക്കൾക്ക് തിരിച്ച് കിട്ടിയപ്പോൾ ക്ഷേത്രത്തിൽ വഴിപാട് നടത്തുകയും ചെയ്തു. തൊടുപുഴ ശ്രീകൃഷ്സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ബാലരൂപനായ കൃഷ്ണഭഗവാന്റേതാണ്.കൊച്ചുകുട്ടികളോട് ഏറ്റവും സ്നേഹം കാണിക്കുന്ന ഭഗവാൻ പുലർച്ചെ മൂന്നിന് ഉണരുമ്പോൾ നേദ്യവുമായി നടതുറക്കുന്ന അത്യപൂർവ്വം ക്ഷേത്രമാണിത്. കുട്ടികളുടെ അസുഖങ്ങൾക്കും പ്രയാസങ്ങൾക്കും , വിഘ്നങ്ങൾക്കും പരിഹാരം കാണാൻ ഭക്തർ ഇവിടെ ധാരാളമായി എത്താറുണ്ട്. കഴിഞ്ഞ ദിവസം അബിഗേൽ സാറയെ കാണാതായപ്പോൾ കുട്ടിക്കായി തൃക്കൈവെണ്ണ നേർച്ച നേരുന്നതിന് ക്ഷേത്രം രക്ഷാധികാരി കെ. കെ. പുഷ്പാംഗദന്റെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു. കുട്ടിയെ തിരികെ കിട്ടിയ പിറ്റേന്ന് തന്നെ നേർച്ച നടത്തിയതായി കെ. കെ. പുഷ്പാംഗദൻ പറഞ്ഞു.