ഇടുക്കി: ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട് .
ബി.എഫ്.എസ്.സി ബിരുദം, അക്വാകൾച്ചറിലുളള ബിരുദാനന്തരബിരുദം, ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സർക്കാർ തലത്തിലുളള അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാൽ മഖേനയോ, ഇമെയിൽ വഴിയോ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജില്ലയിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ ബാദ്ധ്യസ്ഥരായിരിക്കും. ഡിസംബർ 20 ന് വൈകന്നേരം 5 വരെ അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 04862233226 , ,adidkfisheries@gmail.com, വിലാസം :ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് , ഇടുക്കി.