ദേവികുളം: ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണുപര്യവേക്ഷണ , സംരക്ഷണ വകുപ്പിന്റെയും ദേവികുളം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വ ലോക മണ്ണു ദിനാചരണം സംഘടിപ്പിക്കും.കുണ്ടള കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 11 ന് എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് വിതരണം, വളം കിറ്റ് വിതരണം, മണ്ണു പരിപാലന സെമിനാർ എന്നിവ നടക്കും.