ഇടുക്കി: ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. 19ന് രാവിലെ 10 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
ക്ലിനക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ, ആർസിഐ രജിസ്‌ട്രേഷൻ, രണ്ടുവർഷം പ്രവർത്തി പരിചയം.
സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കിൽ ഡി.പി.എം അല്ലെങ്കിൽ ഡിഎൻപി, സൈക്യാട്രി, ഒരു വർഷം പ്രവർത്തിപരിചയം.
മെഡിക്കൽ ഓഫീസർ യോഗ്യത: എംബിബിഎസ്, ഒരു വർഷം പ്രവർത്തിപരിചയം അഭികാമ്യം. 40 വയസ്സ് പ്രായപരിധി.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ അസ്സൽ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം കൂടുതൽ വിവരങ്ങൾക്ക് 04862 233030, 04862 226929