തൊടുപുഴ: ജില്ലാതല നൈപുണ്യമേള മുട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജിൽ സംഘടിപ്പിച്ചു. വൈജ്ഞാനിക തൊഴിലുകൾക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏജൻസികളായ കേരള ബ്ലോക്ക് ചൈൻ അക്കാദമി, ഐ സി ടി, ടെക് മൈൻഡ്‌സ്, റീച്ച്, ഡാറ്റ സയൻസ് അക്കാദമി, അസപ് കേരള, റുട്രോണിക്‌സ്, ഐ സി എഫ് ഒ എസ് എസ്, ടൂൻസ്, ട്രാൻസ് നുറോൺ ടെക്‌നോളജി, കുടുംബശ്രീ ഡി ഡി യു ജി കെ വൈ, ടെക്‌നോ വാലി, കെൽട്രോൺ എന്നിങ്ങനെ ഇരുപതിൽ പരം തൊഴിൽ മേഖലകളിൽ നിന്നുള്ള നൂറിൽ പരം നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം നടന്നു.നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ മിഷൻ, ഐ .സി .ടി അക്കാദമി എന്നിവർ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ സപ്പോർട്ട് സർവീസുകൾ, പരിശീലന സ്‌കോളർഷിപ്പ്, ഇന്റേൺഷിപ്പ്, അപ്രെന്റിഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും, 1500 ൽ അധികം തിരഞ്ഞെടുത്ത തൊഴിലിലേക്കുള്ള രജിസ്‌ട്രേഷനും മേളയുടെ ഭാഗമായി നടന്നു. മേളയിൽ 300 ൽ അധികം തൊഴിൽ അന്വേഷകർ പങ്കെടുത്തു.