കോടിക്കുളം: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിൽ കൂട്ടിയിട്ട് കത്തിച്ചതായി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി.അജൈവ മാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിതകർമ്മ സേന അംഗത്തിന് കൈമാറുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും, പൊതു സ്ഥലത്തെ മാലിന്യ നിക്ഷേപം, മാലിന്യം കത്തിക്കൽ, പൊതു പരിപാടികളിലെ ഗ്രീൻ പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ നിയമ ലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.