പീരുമേട് : വിനോദസഞ്ചാരികളായ യുവാക്കളെ ലക്ഷ്യമിട്ട് വാഗമണ്ണിൽ ലഹരിമാഫിയ വട്ടം പറക്കുന്നു. പ്കഞ്ചാവ്, എം.ഡി.എം.എ. എന്നിവ വില്പന ഇവിടെ സജീവമായിരിക്കുകയാണ്. അടുത്ത കാലത്തായി അഡ്വഞ്ചർ ടൂറിസം വാഗമണ്ണിനെ കൂടുതൽ എ്രശസ്തമാക്കിയതോടെ യുവാക്കളുടെ വലിയ ഒഴുക്ക് ഇവിടേയ്ക്കുണ്ടായി. ഗ്ളസ് ബ്രിഡ്ജിൽ കയറാൻ ഉൾപ്പടെ എത്തുന്നവർ പിന്നീട് മൊട്ടക്കുന്നുകളിൽ വിശ്രമിക്കുമ്പോഴാണ് ഇവരെ ചുറ്റിപ്പറ്റി ലഹരിവിതരണക്കാർ എത്തുന്നത്. ലഹരിയുടെ ഇടനിലക്കാർ മുൻപ് കഞ്ചാവ് മാത്രമായിരുന്നു ആവശ്യക്കാർക്ക് എത്തിച്ചിരുന്നതെങ്കിൽ ഇതോൾ ഇപ്പോൾ എം.ഡി.എം എ യും വിതരണം ചെയ്യുന്നു. സ്‌കൂൾകോളേജ്, വിദ്യാർത്ഥികളെ ല ലക്ഷ്യമിട്ട് വില്പന നടത്തിയ ലഹരികേന്ദ്രങ്ങൾ തകർത്തതോടെ വീണ്ടും പുതിയ വില്പ്പനകേന്ദ്രങ്ങൾ ഉദയം ചെയ്തിട്ടുണ്ട്. വാഗമൺ പൈൻ കാടും, മൊട്ടകുന്ന് കേന്ദ്രീകരിച്ചാണ്, കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എത്തിച്ച് ആവശ്യകാർക്ക് നൽകുന്നത്. മുൻപ്‌തോട്ടംമേഖലകേന്ദ്രീകരിച്ച് കമ്പത്ത് നിന്നും കഞ്ചാവ് ചെറിയ പൊതികളിലാക്കിതോട്ടംമേഖലയിലെ എത്തിച്ച വിൽപ്പന നടത്തിയിരുന്നത് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്.അവരൊക്കെ ഇതോൾ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. കഴിഞ്ഞ കുറെ നാളായി എക്‌സൈസും, പൊലീസും കർശന പരിശോധന നടത്തിയിരുന്നത് കൊണ്ട് കഞ്ചാവ് വില്പനകേന്ദ്രങ്ങൾ അപ്രത്യക്ഷമായിരുന്നു.
തിരക്കിനെ
മുതലെടുത്ത്....
ശബരിമല ഉത്സവ കാലവും, ടൂറിസംമേഖലയിലെ ഉണർവും, ജനതിരക്കും വർദ്ധിച്ചതോടെ ലഹരി മാഫിയയും തലപൊക്കി തുടങ്ങി. കമ്പത്ത്നിന്നും എളുപ്പത്തിൽ കഞ്ചാവ് എത്തിക്കാമെന്നത് ഇവിടെ കച്ചവടം വിപുലപ്പെടുത്തുന്നതിന് ലഹരിമാഫിയകൾക്ക് കഴിയുന്നുണ്ട്.