
ചെറുതോണി: ഏഴര വർഷത്തിലെ ഭരണത്തിലൂടെ സാർവ്വത്രിക അഴിമതി ബ്രാഞ്ചുതലത്തിൽ വരെ നടപ്പിലാക്കിയ സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുന്നുവെന്ന് മുൻമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. എൽ. ഡി. എഫ് സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് യു.ഡു.എഫ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ വിചാരണ സദസ്സ് ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുൻമന്ത്രി. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് എല്ലാമേഖലകളിയെയും നികുതികൾ വർദ്ധിപ്പിക്കുകയും ചില്ലറവിൽപപ്ന ശാലകളിലെ ഉത്പ്പന്നങ്ങൾക്ക് വൻതോതിൽ വില വർദ്ധിപ്പിച്ച് പൊതുവിതരണ സംവിധാനത്തെ തകർത്ത് റബ്ബർ, നാളികേര,നെൽ, നാണ്യവിളക്കർഷകരുടെ ജീവിതം തകർത്ത എൽ. ഡി. എഫ് സർക്കാരിനെതിരെയുള്ള ജനരോഷം ആളിക്കത്തുകയാണ്. ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ കുറ്റപ്പെടുത്തിയവർ സംഘടിപ്പിച്ചിരിക്കുന്ന നവകേരള സദസ്സ് പ്രഹസനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡിഎഫ് തയ്യാറാക്കിയ കുറ്റപത്രം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി അവതരിപ്പിച്ചു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് ആമുഖപ്രഭാഷണം നടത്തി. യു. ഡി. എഫ് നിയോജകമണ്ഡലം ചെയർമാൻ എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.ഡി.സി പ്രസിഡന്റ് സി.പി.മാത്യു, കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ, ടി.എം.സലീം, അഡ്വ.ഇ.എം.ആഗസ്തി,ജോയി വെട്ടിക്കുഴി, എം.ജെ.ജേക്കബ്,റോയി കെ.പൌലോസ്, അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ,കെ.എം.എ.ഷുക്കൂർ,അഡ്വ.കെ.എസ്.സിറിയക്,തോമസ് രാജൻ, കെ.എം.കുര്യൻ,എം.എൻ.ഗോപി, ജോയി കൊച്ചുകരോട്ട്, എ.പി.ഉസ്മാൻ, എം.മോനിച്ചൻ, സാം ജേക്കബ്, നോബിൾ ജോസഫ്, ജോർജ് ജോസഫ് പടവൻ,കെ.ബി.സെൽവം, ആഗസ്തി അഴകത്ത്, എസ്.ടി.അഗസ്റ്റ്യൻ, ജെയ്‌സൻ കെ.ആന്റണി, അനിൽ ആനയ്ക്കനാട്ട്,അനീഷ് ജോർജ്, തോമസ് മൈക്കിൾ,മിനി സാബു,ഷൈനി സജി, സി.പി.സലീം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലയിലെ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രൊഫ. ജോസുകുട്ടി ജെ.ഒഴുകയിൽ, സിബി ആനത്താനം, മാത്യു കെ.ജെ എന്നിവർ സംസാരിച്ചു.