രാജാക്കാട്: ഡി രാജാക്കാട് ഫെസ്റ്റി ന്റെ ഭാഗമായി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി.രാജാക്കാട്, എൻ.ആർ സിറ്റി,മുല്ലക്കാനം,പഴയവിടുതി, കുത്തുങ്കൽ എന്നിവിടങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഡിസംബർ 2 മുതൽ 31 വരെ ദിവസങ്ങളിൽ ഒരു നിശ്ചിത തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ സമ്മാന കൂപ്പണുകൾ നൽകും,ഫെസ്റ്റ് നടക്കുന്ന 22 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാത്രി 9 ന് ഫെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നറുക്കെടുപ്പ് നടത്തി എല്ലാ ദിവസങ്ങളിലും വിവിധ സമ്മാനങ്ങൾ നൽകും.യൂണിറ്റ് പ്രസിഡന്റ് വി.എസ് ബിജു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ബെന്നി ജോസഫിന് കൂപ്പൺ ബുക്ക് നൽകി
ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ പദ്ധതി വിശദീകരണം നടത്തി.ട്രഷറർ വി.സി ജോൺസൺ,ജില്ലാ കമ്മിറ്റി അംഗം സിബി കൊച്ചുവള്ളാട്ട്,കെ.എസ് ശിവൻ,ടി.ടി ബൈജു,വി.എൻ ഷാജി,വിൻസു തോമസ്, പി.ബി മുരളിധരൻ നായർ,വനിതാ വിംഗ് ഭാരവാഹികളായ ജയ മഹേഷ്,ദീപ ഷിബു എന്നിവർ നേതൃത്വം നൽകി.