രാജാക്കാട്: കുടിയിറക്കപ്പെട്ടവർക്ക് സർക്കാർ നൽകിയ ഭൂമി വിട്ടു നൽകുന്നില്ലെന്ന പരാതിയുമായി അഖിലേന്ത്യ കിസാൻ സഭ. മന്നാങ്കണ്ടം വില്ലേജിലെ പെരുമൻചാലിൽ നിന്ന് കുടിയിറക്കിയ ശേഷം മറയൂരിൽ ഭൂമി നൽകിയ 27 കർഷകരിൽ 5 പേർക്കാണ് സ്ഥലം വിട്ടു കിട്ടാത്തത്. ബാക്കി 22 പേർക്കും അവിടെ സ്ഥലം ലഭിച്ചു. പഞ്ചായത്ത് ഭരണ സമിതിയിൽപ്പെട്ടവരും റവന്യു ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് രം വ്യാജ പട്ടയത്തിന്റെ പിന്നിലെന്നും കിസാൻ ജില്ലാ കമ്മറ്റിയംഗം ജെയിംസ് പറഞ്ഞു.