പീരുമേട്: അന്യസംസ്ഥാനങ്ങളിൽനിന്നടക്കം അയ്യപ്പൻമാർ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ അതിപുരാതന കാനന പാതയിൽ ശരണമന്ത്രങ്ങൾ മുഴങ്ങുകയായി.
ഈ മണ്ഡലകാലം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ ദർശനത്തിനായി എത്തിയത് ശനിയാഴ്ചയായിരുന്നു. ഇന്നലെ2013 അയ്യപ്പ ഭക്തൻമാരാണ് സത്രം വഴി ശബരിമല ദർശനത്തിന് എത്തിയത്.

ഭക്തർ കൂടുതലും സത്രം ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ദർശനവും കഴിഞ്ഞാണ് സത്രം ഇടത്താവളം വഴി ശബരിമല തീർത്ഥാടനത്തിന് കാനനപാതയിലൂടെ കടന്നുപോകുന്നത്.
രാവിലെ ആറുമണിയോടുകൂടി ആദ്യ കവാടത്തിൽ വനംവകുപ്പിന്റെ അത്യാധുനിക മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ചുള്ള പരിശോധനയും കഴിഞ്ഞാണ് തീർത്ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തിവിടുന്നത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽപാതകൾ തെളിച്ചു സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്അഞ്ചു പോയിന്റുകളിൽ കുടിവെള്ള സൗകര്യം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെയും ഇവിടെ വനം വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.
സത്രം ഇടത്താവളത്തിൽ തമിഴ്‌നാട് ,കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ വരവും കൂടുതലാണ്.

സത്രം പുല്ല് മേട് കാനനപാത. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ തമിഴ്‌നാട് , ആന്ധ്രാപ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുംഅയ്യപ്പഭക്തർ ഇതുവഴി കാൽനടിയായി ശബരിമലയിലേക്ക് തീർത്ഥാടനത്തിന് എത്തിയിരുന്നു. കൊടുംകാടും നിറഞ്ഞ കാനനപാതയുടെ ഇരുവശവും പുല്ല് വളർന്ന് നിൽക്കുന്ന വനങ്ങളും കൊടുംകാടും നിറഞ്ഞവനത്തിൽ വന്യമൃഗങ്ങളായ ആന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ ശബരിമല തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ കണ്ടിരുന്നു. കുത്തനെയുള്ള ഇറക്കവും, ചെങ്കുത്തായ കയറ്റവും നിറഞ്ഞ ദുർഘട പാതയായ ഈ പുരാതന കാനനപാതയിലൂടപൊതുവേ ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർ എണ്ണത്തിൽ കുറവായിരുന്നു കാനനപാതയിലൂടെയുള്ള ശരണമന്ത്രം ജപിച്ചു കൊണ്ടുള്ള യാത്ര പുണ്യയാത്രയായി അയ്യപ്പഭക്തർ കണ്ടിരുന്നു. വണ്ടിപ്പെരിയാർ സത്രം 13 കിലോമീറ്റർ ദൂരമാണുള്ളത്. അവിടെനിന്ന് പുല്ല് മേട്ടിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട് പുല്ല് മേട്ടിൽ നിന്നും8 കിലോമീറ്റർ ദൂരമാണ് ശബരിമലയ്ക്കുള്ളത്.