തൊടുപുഴ: ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലുടനീളം എല്ലാ റീജിയണൽ ഓഫീസുകൾക്കു കീഴിലും ടൗൺ ഹാൾ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ റീജിയണൽ ഓഫീസിനു കീഴിലുള്ള യോഗം ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 ന് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള പാലക്കാട്ട് ബിൽഡിങ്ങിൽ കോൺഫറൻസ് ഹാളിൽ നടക്കും. ഡിജിറ്റൽ ബാങ്കിങ്, സൈബർ സുരക്ഷ, ബാങ്കിന്റെ പുതിയ സംരംഭങ്ങൾ, ഉപഭോക്തൃ അവകാശങ്ങൾ, പരാതി പരിഹാര നടപടികൾ, നഷ്ടപരിഹാര നയങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.