തൊടുപുഴ പുനർനിർമ്മാണം പൂർത്തിയായ ഇളം ദേശം തൈതോട്ടം സുന്നി സെന്റർ കം മസ്ജിദ് ഉദ്ഘാടനവും സലാത്ത് മജ്‌ലിസും ഇന്ന് നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് പിപി ജഅഫർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളുടെ അദ്ധ്യക്ഷതയിൽനടക്കുന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി റ്റികെ അബ്ദുൽ കരീം സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് സഹൽ അംജദി, എ അബ്ദുൽ ഹമീദ് ബാഖവി,എംപി അബ്ദുൽ കരീം സഖാഫി, യൂസഫ് അൻവരി, സുബൈർ അഹ്‌സനി തുടങ്ങിയവർ പ്രസംഗിക്കും.മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് നാസർ സിദ്ധിക്ക് സ്വാഗതവും എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി അഫ്‌സൽ നന്ദിയും പറയും .