കുമളി: കുടുംബ വഴക്കിനിടെ ഭാര്യാമാതാവിന്റെ തലയ്ക്ക് ഇരുമ്പ് പൈപ്പിനടിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പള്ളം സ്വദേശി സജി തങ്കപ്പൻ (48) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് 4 മണിയോടെ കുഴിക്കണ്ടത്തുള്ള സജിയുടെ ഭാര്യ വീട്ടിൽ വെച്ചായിരുന്നു സംഭവം.തലയ്ക്ക് പരിക്കേറ്റ ഭാര്യാമാതാവ് കമലമ്മയെ (60) കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സജി പതിവായി ഭാര്യയുമായി കലഹിക്കുന്നതും സംഘർഷവും പതിവാണെന്ന് കേസന്വേഷിക്കുന്ന കുമളി ഇൻസ്‌പെക്ടർ ജോബിൻ ആന്റണി പറഞ്ഞു.