കുടയത്തൂർ: കോളപ്ര കളരി പരദേവതാ ക്ഷേത്രത്തിൽ മോഷണം നടത്തി.ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരപ്പെട്ടി കുത്തിതുറന്ന് പണം അപഹരിച്ചു.ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന ഉദ്ദേശം 1500 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന്റെ മറ്റ് ഭണ്ഡാരപ്പെട്ടികൾ തുറക്കാനുള്ള ശ്രമം നടന്നിട്ടില്ല. മുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.