പീരുമേട് : കൊല്ലംതേനി ദേശിയ പാതയിൽ വാളാടി പ്ലാക്കാട് വളവിന് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം . അപകടത്തിൽ ആർക്കും പരിക്കില്ല. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.