​തൊടുപുഴ: ചി​ന്ന​ക്ക​നാ​ൽ​ പ​ഞ്ചാ​യ​ത്തി​ൽ​ പ​ട്ട​യ​ഭൂ​മി​യു​ൾ​പ്പെ​ട്ട​ പ്ര​ദേ​ശ​മു​ൾ​പ്പ​ടെ​ വ​ന​ഭൂ​മി​യാ​ക്കു​ന്ന​തി​നു​ള്ള​ തീ​രു​മാ​ന​ത്തി​നു​ പി​ന്നി​ൽ​ ജി​ല്ല​യി​ലെ​ ഇ​ട​തു​ പ​ക്ഷ​ നേ​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം. പി ​ പ​റ​ഞ്ഞു​. 2​0​2​0​ ൽ​ പാ​ട്ട​ക്കാ​ലാ​വ​ധി​ ക​ഴി​ഞ്ഞ​ ഹി​ന്ദു​സ്ഥാ​ൻ​ ന്യൂ​സ് പ്രി​ന്റു​മാ​യു​ള്ള​ ക​രാ​ർ​ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ​ പ്ര​സ്തു​ത​ ഭൂ​മി​ വ​ന​ഭൂ​മി​യാ​ക്കി​ ക​ര​ടു​ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത് .ജില്ലയിലെ ഇടതു നേതാക്കൾ അറിഞ്ഞില്ല എന്നു ധരിക്കാനാവില്ല. തുടർന്ന് സെറ്റിൽമെന്റ് ആഫീസറെ നിയമിച്ച് നടപടികൾ പുരോഗമിച്ചപ്പോഴും ,ഉദ്യോഗസ്ഥർക്ക് മംഗളപത്രം കൽപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്ന ജില്ലയിലെ സി.പി.എം നേതൃത്വം ഇപ്പോൾ കുടിയേറ്റ കർഷകരെ കൈയ്യേറ്റക്കാരാക്കി ചിത്രീകരിച്ച് ജനിച്ച മണ്ണിൽ നിന്നും നൂറു കണക്കിന് ആളുകളെ കുടിയിറക്കുകയാണ്. നേരത്തേ ചെങ്കുളത്തും കുടയത്തൂരും സമാനമായ രീതിയിൽ റിസർവ്വ് ഫോറസ്റ്റ് ആയി വിജ്ഞാപനമിറക്കിയതിനു പിന്നാലെ ചിന്നക്കനാലിൽ ഉണ്ടായിരിക്കുന്ന റിസർവ്വ് വനമാക്കി പ്രഖ്യാപിക്കുന്ന ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നൽകുമെന്നും ഒരാളെ പോലും അന്യായമായി കൂടിയിറക്കാൻ അനുവദിക്കില്ലെന്നും എം. പി പറഞ്ഞു.