temple
ഇന്ന് ഗുരുദേവ ഛായാചിത്ര പ്രതിഷ്ഠ നടത്തുന്ന അമലഗിരി ശ്രീനാരായണഗിരി ഗുരുദേവ ക്ഷേത്രം

ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ തങ്കമണി ശാഖയുടെ നേതൃത്വത്തിൽ അമലഗിരി ശ്രീനാരായണ ഗിരിയിൽ നിർമാണം പൂർത്തീകരിച്ച ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഛായാചിത്ര പ്രതിഷ്ഠ ഇന്ന് അന്നപൂർണ്ണേശ്വരി ഗുരുകുല ആചാര്യൻ ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിക്കും. ഇന്ന് രാവിലെ 9.32നും 10.30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്ര പ്രതിഷ്ഠ നടക്കുന്നത്. ശ്രീ നാരായണ ഗുരവേ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം ഈ പ്രാദേശവാസികളുടെ ചിരകാല സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നത്. പ്രതിഷ്ഠാനന്തരം ക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവഹിക്കും. തുടർന്ന് നടക്കുന്ന പ്രതിഷ്ഠാ സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, യൂണിയൻ കൗൺസിലർ ഷാജി പുലിയാമറ്റം, അന്നപൂർണ്ണേശ്വരി ഗുരുകുലം പ്രസിഡന്റ് സോജു ശാന്തികൾ, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് തുടങ്ങിയവർ സംസാരിക്കും.