മൂന്നാർ: എൻ.ഡി.എ പള്ളിവാസൻ പഞ്ചായത്ത് കമ്മിറ്റി കുരിശുപാറയിൽ സംഘടിപ്പിച്ച ജനപഞ്ചായത്തിൽ ബി.ജെ.പി പള്ളിവാസൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയൻ ഗോപി അദ്ധ്യക്ഷത വഹിച്ചു. യോഗം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എ. വേലുകുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബി.എം. സുരേഷ്,​ ബി.ഡി.ജെ.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ,​ ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടക്കല്ലിൽ,​ സോജൻ ജോസഫ്,​ മനോജ് കുമാർ,​ അഡ്വ. സുമേഷ് കളരിക്കൽ,​ മുരുകൻ,​ സതീശൻ തുടങ്ങിയവർ സംസാരിച്ചു.