പീരുമേട്: മാന്നാനം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാഡാ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ പാമ്പനാർ സെന്റ് ജയിംസ് ദേവാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. രോഗികൾക്ക് മരുന്നുകൾ സൗജന്യമായി നൽകി. ക്യാമ്പിന് സിസ്റ്റർ ഡോ. പ്രശാന്തി, ഡോ. ജോവാൻ ചുങ്കപ്പുര, കോശി മാത്യു, ഷിബി ഐക്കര എന്നിവർ നേതൃത്വം നൽകി.