കട്ടപ്പന: പി.എസ്.സി ജൂലായ് 2023 വിജ്ഞാപന പ്രകാരം സെപ്തംബർ 25ൽ നിന്ന് മാറ്റിവെച്ച വകുപ്പുതല പരീക്ഷ ബുധനാഴ്ച വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിൽ നടക്കും. ഉദ്യോഗാർഥികൾ 25ന് ലഭിച്ച ഹാൾ ടിക്കറ്റുമായി എത്തണം.
ബോട്ട് ഡ്രൈവർ പരീക്ഷ
കട്ടപ്പന: സെപ്തംബർ 21ന് നടത്താനിരുന്ന ബോട്ട് ഡ്രൈവർ പരീക്ഷ (160/ 2022 , 175/2022 , 447/2022) ചൊവ്വാഴ്ച രാവിലെ 7.15ന് ഗവ.ട്രൈബൽ എച്ച്.എസ്.എസിൽ നടക്കും. സെപ്തംബറിൽ ലഭിച്ച ഹാൾ ടിക്കറ്റുമായി ഉദ്യോഗാർത്ഥികൾ പരീക്ഷയ്‌ക്കെത്തണം.