അടിമാലി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ഹാപ്പി കെ. വർഗീസ് ഇന്നലെ ചുമതലേറ്റു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്ത ചുമതല കൈമാറൽ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡന്റ് സി.എസ്. നാസർ വിടവാങ്ങൽ പ്രസംഗം നടത്തി. എ.കെ.മണി, റോയി കെ. പൗലോസ്, പി.വി. സ്‌കറിയ, എ.പി. ഉസ്മാൻ,​ ബാബു കുര്യാക്കോസ്, രാജ മാട്ടൂക്കാരൻ, ജോർജ് തോമസ്, ഒ.ആർ. ശശി തുടങ്ങിയവർ പ്രസംഗിച്ചു.