biju
എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈൻ പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, പി.ടി. ഷിബു, ശാഖാ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ബിന്ദു വിജയൻ, നിഷാ ഗണേഷ്, വിനീഷ് വിശ്വംഭരൻ, പി.എൻ. സുജിത് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഹരിശങ്കർ റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.കെ. രാഘവൻ നന്ദി പറഞ്ഞു.