amruthakiranam
കെജിഎംഒഎ അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ

തൊടുപുഴ: കെ.ജി.എം.ഒ.എ 57-ാമത് സംസ്ഥാന വാർഷിക സമ്മേളനം 'പ്രഗതി 24' ന്റെ ഭാഗമായി ഹൈസ്‌കൂൾ കുട്ടികൾക്കു വേണ്ടിയുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരത്തിന്റെ ജില്ലയിലെ മത്സരം തൊടുപുഴയിൽ നടന്നു. മത്സരം ഉദ്ഘാടനം ചെയ്തത് ഭിന്നശേഷിക്കാരിയായ സംരഭക ജാസ്മിൻ അജിയാണ്. ഭിന്നശേഷിക്കാരുടെ ദിവസമായ ഇന്നലെ ജാസ്മിനെ കെ.ജി.എം.ഒ.എ ആദരിച്ചു. അമൃതകിരണം മെഡി ഐക്യു മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ജില്ലാ പ്രസിഡന്റ് ഡോ. അൻസൽ നബി, ജില്ലാ സെക്രട്ടറി ഡോ. എവിൻ, ട്രഷറർ ഡോ. ആൽബർട്ട് ജെ, ഡോ. പ്രീതി, ഡോ. ബിൻസി, ഡോ. സാം എന്നിവർ പ്രസംഗിച്ചു. ക്വിസ് മാസ്റ്റർ ഡോ. ജോബിൻ മാത്യു, ഡോ. അശ്വതി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ അട്ടപ്പാലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രീഹരി കൃഷ്ണൻ, ആകാശ് ജെ എന്നിവർ ഒന്നാം സ്ഥാനം നേടി. മുരിക്കടി എം.എ.ഐ.എച്ച്.എസിലെ അഭിനവ് പി.എസ്, ഫെലിക്‌സ് ജോൺ മാത്യു എന്നിവർ രണ്ടാം സ്ഥാനവും കുടയത്തൂർ സരസ്വതി വിദ്യാഭവൻ സ്‌കൂളിലെ ഗൗരി എസ്, നവനീത് എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.